ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ  സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചു.

ശ്രീനഗർ: ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചു. ഭീകരർക്കായി സൈന്യം തെരച്ചിൽ തുടരുകയാണ്. 
ഫെബ്രവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തിന് ശേഷം ജമ്മു കശ്മീരിൽ സുരക്ഷാ സേനകള്‍ വ്യാപക തിരച്ചില്‍ നടത്തിവരികയാണ്. ഇന്നലെ ഷോപ്പിയാനില്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ സുരക്ഷാ സേന തകര്‍ത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജമ്മു കശ്മീര്‍ പൊലീസും രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായാണ് നടത്തിയ ഒപ്പറേഷനിലാണ് ഭീകരരുടെ ഒളിത്താവളങ്ങള്‍ നശിപ്പിച്ചത്. ഭീകര കേന്ദ്രങ്ങളില്‍ നിന്ന് ആയുധങ്ങളും മറ്റ് സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിടുക്കുകയും ചെയ്തിരുന്നു