സംഭവത്തില്‍ നാല് ജവാന്‍മാര്‍ക്ക് പരിക്കേറ്റു.  ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജാര്‍ഖണ്ഡിലെ ദുംകയിലാണ്‌ ഏറ്റുമുട്ടല്‍ ഉണ്ടായത്. 

ദുംക: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ മരിച്ചു. അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു. സംഭവത്തില്‍ നാല് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ദുംകയിലാണ്‌ ഏറ്റുമുട്ടല്‍ ഉണ്ടായത്. 

ഇന്നലെ രാത്രിയായിരുന്നു ഏറ്റു മുട്ടല്‍. നക്സലുകള്‍ക്കായുള്ള തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. നീരജ് ഝേത്രയാണ് വീരമൃത്യുവരിച്ച സൈനികന്‍. പരിക്കേറ്റ സൈനികരില്‍ ഒരാളെ റാഞ്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. മറ്റു സൈനികരെ ദുംകയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.