ബെംഗളൂരു ഇഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട് മലയാളി വ്യവസായിയായ ലഫീർ മുഹമ്മദിനെ കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.
ബെംഗളൂര്‍: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് കർണാടകത്തില്‍ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്‍റെ പരിശോധന. സ്വപ്ന സുരേഷിന് മസ്കറ്റില്‍ ജോലിവാങ്ങി നല്‍കാന്‍ ശ്രമിച്ച ലഫീർ മുഹമ്മദിന്‍റെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥാപനങ്ങളിലായാണ് പരിശോധന നടന്നത്.
ബെംഗളൂരുവില്‍ ഓൾഡ് മദ്രാസ് റോഡിലെ എജ്യുലിങ്ക് പ്രൈവറ്റ് ലിമിറ്റഡ്, ഏഷ്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഡിസൈന്‍ എന്നീ സ്ഥാപനങ്ങളില്‍ പരിശോധന നടന്നു. രാവിലെ തുടങ്ങിയ റെയ്ഡ് വൈകിട്ടാണ് അവസാനിച്ചത്. ബെംഗളൂരു ഇഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട് മലയാളി വ്യവസായിയായ ലഫീർ മുഹമ്മദിനെ കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.
