Asianet News MalayalamAsianet News Malayalam

സുഹൃത്തിനൊപ്പം സെൽഫി എടുക്കുന്നതിനിടയില്‍ കനാലില്‍ വീണു; ബിടെക് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഒരു പിറന്നാള്‍ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ആദിലക്ഷ്മിയും സുഹൃത്തുക്കളും. ​ഗ്രാമത്തിൽ എത്തുന്നതിന് മുമ്പ് കനാൽ ബണ്ടിൽ ചിത്രമെടുക്കാൻ ഇവർ ഇറങ്ങി.

engineering student drowns in canal while trying to take selfie
Author
Hyderabad, First Published Nov 12, 2019, 9:28 AM IST

ഹൈ​ദരാബാദ്: സുഹൃത്തിനൊപ്പം സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി കാനാലിലേക്ക് വീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ആദിലക്ഷ്മി എന്ന ബിടെക് വിദ്യാർത്ഥിനിയാണ് മരിച്ചത്. ആ​ന്ധ്രാപ്രദേശിലെ ഒരു ​ഗ്രാമത്തിലാണ് സംഭവം.

ഒരു പിറന്നാള്‍ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ആദിലക്ഷ്മിയും സുഹൃത്തുക്കളും. ​ഗ്രാമത്തിൽ എത്തുന്നതിന് മുമ്പ് കനാൽ ബണ്ടിൽ ചിത്രമെടുക്കാൻ ഇവർ ഇറങ്ങി. സെൽഫി എടുക്കുന്നതിനിടെ മുകേഷ് എന്ന സുഹൃത്തും ആ​ദിലക്ഷ്മിയും കാൽവഴുതി കനാലിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. 

ഇവരുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ  മുകേഷിനെ രക്ഷപ്പെടുത്തി. എന്നാൽ കുറച്ച് നേരത്തെ തെരച്ചിലിനൊടുവിലാണ് ആദിലക്ഷ്മിയെ കണ്ടെത്തിയത്. ഇവരെ ആശുപത്രയിലേക്ക് കൊണ്ടുപോകും വഴി ആദിലക്ഷ്മി മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios