ട്രാക്ടറുകളുമായി ദില്ലിയിലേക്ക് മാർച്ച് നടത്താൻ പോലീസ് അനുമതി നിഷേധിച്ചതോടെയാണ് ബസിലും തീവണ്ടിയിലും ദില്ലിലെത്താനുള്ള കർഷകരുടെ ആഹ്വാനം.
ദില്ലി: പഞ്ചാബിലെ അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകർ തുടർ സമര പരിപാടികൾ പ്രഖ്യാപിച്ചു. ബുധനാഴ്ച ദില്ലിയിൽ കർഷകരെയും സമരത്തെ പിന്തുണയ്ക്കുന്ന വിവിധി വിഭാഗങ്ങളും അടക്കം ലക്ഷക്കണക്കിന് പേരെ പങ്കെടുപ്പിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗം അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും സമരം തുടരും. പത്തിന് രാജ്യ വ്യാപകമായി തീവണ്ടികൾ തടയുമെന്നും നേതാക്കൾ അറിയിച്ചു. ട്രാക്ടറുകളുമായി ദില്ലിയിലേക്ക് മാർച്ച് നടത്താൻ പോലീസ് അനുമതി നിഷേധിച്ചതോടെയാണ് ബസിലും തീവണ്ടിയിലും ദില്ലിലെത്താനുള്ള കർഷകരുടെ ആഹ്വാനം. കേരളത്തിൽനിന്നടക്കമുള്ളവർ സമരത്തിൽ പങ്കെടുക്കുമെന്നും നേതാക്കൾ പറഞ്ഞു.
