ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഭൂട്ടാ സിങ് അന്തരിച്ചു. 86 വയസ്സായിരുന്നു.  തലച്ചോറില്‍ ക്ഷതം സംഭവിച്ചതിനെ തുടര്‍ന്ന് അദ്ദേഹം കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കോമയിലായിരുന്നു. ഭൂട്ടാ സിങിന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ഗാന്ധിയും അനുശോചിച്ചു.