Asianet News MalayalamAsianet News Malayalam

പീഡനക്കേസിൽ പ്രതിയായ മുൻ തമിഴ്നാട് മന്ത്രി ബംഗളൂരുവിൽ അറസ്റ്റിലായി

2017 ൽ പരിചയപ്പെട്ട സിനിമാനടിയായ മലേഷ്യൻ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കേസ്

Ex tamilnadu minister arrested in rape case
Author
Chennai, First Published Jun 20, 2021, 12:04 PM IST

ചെന്നൈ: ലൈംഗിക പീഡനക്കേസിൽ പ്രതിയായ തമിഴ്നാട് മുൻ ഐടി മന്ത്രി എം മണികണ്ഠൻ ബംഗളുരുവിൽ അറസ്റ്റിലായി. നഗരത്തിൽ ഒളിവിൽ കഴിയുകയായിരുന്ന മണികണ്ഠനെ തമിഴ്നാട് പോലീസ് പുലർച്ചെയാണ് പിടികൂടിയത്. മദ്രാസ് ഹൈക്കോടതി മന്ത്രി നൽകിയ മുൻ‌കൂർ ജാമ്യഹർജി തള്ളിയതിനു പിന്നാലെയാണ് നടപടി. 2017 ൽ പരിചയപ്പെട്ട സിനിമാനടിയായ മലേഷ്യൻ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. എന്നാൽ നാലു വർഷമായിട്ടും നടപടിയില്ലാതിരുന്ന കേസിൽ അധികാരത്തിലെത്തിയ ഡിഎംകെ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് അണ്ണാ ഡിഎംകെ ആരോപിച്ചു. 

Follow Us:
Download App:
  • android
  • ios