Asianet News MalayalamAsianet News Malayalam

മുൻ കേന്ദ്രമന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ എൽ ഭാട്ടിയ കൊവിഡ് ബാധിച്ച് മരിച്ചു

 2004 - 2008 കാലഘട്ടത്തിൽ കേരളത്തിന്റെ ഗവർണർ ആയിരുന്നു അദ്ദേഹം...

Ex-Union minister RL Bhatia dies of Covid-19 in Amritsar
Author
Amritsar, First Published May 15, 2021, 12:29 PM IST

ദില്ലി: മുൻ കേന്ദ്രമന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ. എൽ ഭാട്ടിയ അന്തരിച്ചു. കൊവിഡ് ബാധിച്ച് ഇന്നലെ അർദ്ധ രാത്രിയോടെ അമൃത്സറിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. 99 വയസ്സായിരുന്നു. 2004 - 2008 കാലഘട്ടത്തിൽ കേരളത്തിന്റെ ഗവർണർ ആയിരുന്നു അദ്ദേഹം. 

1972 ൽ അമൃസറിൽ നിന്ന് മത്സരിച്ചാണ് ഭാട്ടിയ ആദ്യമായി പാർലമെന്റിലെത്തുന്നത്. 1980, 1985, 1992, 1996, 1999 എന്നീ വർഷങ്ങളിലും അദ്ദേഹം പാർലമെന്റം​ഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1975-1977 കാലഘട്ടത്തിൽ കോണ​ഗ്രസ് പാർലമെന്ററി പാർട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗമായിരുന്നു. 1982 മുതൽ 1984 വരെ പഞ്ചാബിലെ കോൺ​ഗ്രസ് പാർട്ടി അധ്യക്ഷൻ ആയിരുന്നു. 1991 ൽ എഐസിസി ജനറൽ സെക്രട്ടറിയായി. 

Follow Us:
Download App:
  • android
  • ios