Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്രയും ഹരിയാനയും ബിജെപി നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോളുകള്‍; കോണ്‍ഗ്രസിന് രക്ഷയില്ല

മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. വിവിധ മാധ്യമങ്ങളും ഏജന്‍സികളും നടത്തിയ എക്സിറ്റ് പോള്‍ ഫലം ഇരു സംസ്ഥാനങ്ങളിലും ബിജെപിക്ക് അനുകൂലം.

exit poll: BJP retains Maharashtra, Hariyana
Author
New Delhi, First Published Oct 21, 2019, 7:01 PM IST

മുംബൈ/ഛണ്ഡീഗഢ്: മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. വിവിധ മാധ്യമങ്ങളും ഏജന്‍സികളും നടത്തിയ എക്സിറ്റ് പോള്‍ ഫലം ഇരു സംസ്ഥാനങ്ങളിലും ബിജെപിക്ക് അനുകൂലം. ഹരിയാന ബിജെപി തൂത്തുവാരുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപി-ശിവസേന സഖ്യം 200 സീറ്റിന് മുകളില്‍ നേടുമെന്ന് പറയുന്നു. ഹരിയാനയില്‍ 70 സീറ്റിന് മുകളിലാണ് ബിജെപി നേടുമെന്ന് പറയുന്നത്. 

മഹാരാഷ്ട്ര

ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യയും നടത്തിയ എക്സിറ്റ് പോളില്‍ മഹാരാഷ്ട്രയില്‍  ബിജെപി-ശിവസേന സഖ്യം 166-194 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 72-90 സീറ്റുകളും മറ്റ് പാര്‍ട്ടികള്‍ 22-34 സീറ്റുകളും നേടുമെന്ന് പറയുന്നു. ടൈസ് നൗ നടത്തിയ എക്സിറ്റ് പോളില്‍ മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യത്തിന് വന്‍ മുന്നേറ്റമാണ് പ്രവചിക്കുന്നുന്നത്. ബിജെപി-സേന സഖ്യം 230 സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 48 സീറ്റിലൊതുങ്ങുമെന്നുമാണ് പ്രവചനം. മറ്റ് പാര്‍ട്ടികള്‍ 10 സീറ്റിലൊതുങ്ങും.

ന്യൂസ് എക്സ്-പോള്‍ സ്റ്റാര്‍ നടത്തിയ എക്സിറ്റ് പോളില്‍ ബിജെപി-സേന സഖ്യം 188-200 സീറ്റുകള്‍ നേടും. കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് 74-89 സീറ്റുകളും മറ്റുള്ളവര്‍ 7-10 സീറ്റുകളുമാണ് പ്രവചിക്കുന്നത്. ടിവി9 മറാത്തി-സിസെറോ എക്സിറ്റ് പോളില്‍ ബിജെപി-സേന സഖ്യം 197 സീറ്റുകള്‍ നേടുമെന്നാണ് പറയുന്നത്. കോണ്‍ഗ്രസ് സഖ്യം 75 സീറ്റ് നേടുമ്പോള്‍ മറ്റുള്ളവര്‍ 10 സീറ്റും നേടു. സിഎന്‍എന്‍ ന്യൂസ് 18-ഇപ്സോസ് എക്സിറ്റ് പോളിലും ബിജെപി-സേന സഖ്യത്തിന് തന്നെയാണ് മുന്‍ തൂക്കം. ബിജെപി-സേന സഖ്യം 243 സീറ്റ് നേടുമ്പോള്‍ കോണ്‍ഗ്രസ് സഖ്യം 41ല്‍ ഒതുങ്ങും. 

ഹരിയാന

ഹരിയാനയില്‍ ഇന്ത്യ ന്യൂസ്-പോള്‍സ്റ്റാര്‍ നടത്തിയ സര്‍വേയില്‍ ബിജെപി 75-80 സീറ്റും കോണ്‍ഗ്രസ് 9-12 സീറ്റും നേടും. ന്യൂസ് എക്സ് നടത്തിയ എക്സിറ്റ് പോളിലും സമാന ഫലമാണ് പ്രവചിക്കുന്നത്. ഹരിയാനയില്‍ മിക്ക എക്സിറ്റ് പോളുകളും ബിജെപിക്ക് 70ന് മുകളില്‍ സീറ്റുകള്‍ പ്രവചിക്കുന്നത്.

പോളിംഗ് കുറഞ്ഞു

ഇരു സംസ്ഥാനങ്ങളിലേയും പോളിംഗ് ശതമാനം കുറഞ്ഞു. മഹാരാഷ്ട്രയില്‍ അവസാന സൂചനകള്‍ അനുസരിച്ച് 63 ശതമാനമാണ് പോളിംഗ്(2014-63.4%). ഹരിയാനയിലാണ് പോളിംഗ് ശതമാനം വന്‍ രീതിയില്‍ കുറഞ്ഞത്. അവസാന സൂചനകള്‍ അനുസരിച്ച് 53.7 ശതമാനമാണ് പോളിംഗ്. 2014ല്‍ 76.3 ശതമാനമായിരുന്നു പോളിംഗ്. 
 

Follow Us:
Download App:
  • android
  • ios