Asianet News MalayalamAsianet News Malayalam

പൊതുഗതാഗതം മെയ് 15 വരെ വേണ്ടെന്ന് ശുപാർശ,ലോക്ക്ഡൗൺ നീട്ടിയാലും ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്ന് കേന്ദ്രം

ലോക്ക് ഡൗൺ രണ്ടോ മൂന്നോ ആഴ്ച കൂടി നീട്ടിയാലും രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്ന്കേന്ദ്ര ഭക്ഷ്യമന്ത്രാലയം

Expert committiee advised to hold public transport till may 15
Author
Delhi, First Published Apr 8, 2020, 12:11 PM IST

ദില്ലി: കൊവിഡ് വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പൊതുഗതാഗതസംവിധാനങ്ങൾ മെയ് 15 നിർത്തിവയ്ക്കണമെന്ന് ശുപാർശ. കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയാണ് ഇങ്ങനെയൊരു ശുപാർശ നൽകിയത്. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ അടച്ചിടണം എന്നാണ് സമിതി ശുപാർശ ചെയ്തിരിക്കുന്നത്. ഇതോടൊപ്പം പൊതുസ്ഥലങ്ങൾ മൂന്നാഴ്ച കൂടി അടച്ചിടണമെന്നും സമിതിയുടെ റിപ്പോർട്ടിലുണ്ട്. 

അതേസമയം ലോക്ക് ഡൗൺ രണ്ടോ മൂന്നോ ആഴ്ച കൂടി നീട്ടിയാലും രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. അവശ്യസാധനങ്ങളൊന്നും തന്നെ ക്ഷാമമില്ലെന്നും രാജ്യത്തെ ജനങ്ങൾക്ക് വിതരണം ചെയ്യാൻ വേണ്ടത്ര ഭക്ഷ്യധാന്യങ്ങൾ നിലവിൽ സ്റ്റോക്കുണ്ടെന്നും കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിൻ്റെ റിപ്പോ‍ർട്ടിൽ പറയുന്നു. 

അതേസമയം ലോക്ക് ഡൗൺ നീട്ടാനുള്ള തീരുമാനത്തെ അം​ഗീകരിക്കുന്നതായും എന്നാൽ അവശ്യവസ്തുകൾ നിർമ്മിക്കുന്ന ഫാക്ടറികൾ തുറക്കാൻ അനുവദിക്കണമെന്നും വ്യവസായികളുടെ സംഘടനയായ ഫിക്കി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. വലിയ അടിസ്ഥാനസൗകര്യ പദ്ധതികളുടെ നിർമ്മാണം വീണ്ടും തുടങ്ങണമെന്നും ഫിക്കി ആവശ്യമുന്നയിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios