ജില്ലയിൽ10 ദിവസത്തിനിടെ രണ്ടാം തവണയാണ് പടക്കശാലയിൽ പൊട്ടിത്തെറിയുണ്ടാകുന്നത്. 

ചെന്നൈ: തമിഴ്നാട് വിരുദുനഗറിലെ പടക്കനിർമ്മാണശാലയിൽ പൊട്ടിത്തെറി. സത്തൂറിലെ സ്വകാര്യ പടക്കശാലയിലാണ് രാവിലെ 7 മണിക്ക് ശേഷം സ്ഫോടനമുണ്ടായത്. എട്ടേകാലോടെ സ്ഥലത്തെത്തിയ അഗ്നിശമന സേനാ യൂണിറ്റുകൾ ഏറെ പണിപ്പെട്ടാണ് തീയണച്ചത്. രക്ഷാപ്രവർത്തനത്തിനിടെ ഒരു അഗ്നിശമന സേനാംഗത്തിന് പൊള്ളലേറ്റു. ജില്ലയിൽ10 ദിവസത്തിനിടെ രണ്ടാം തവണയാണ് പടക്കശാലയിൽ പൊട്ടിത്തെറിയുണ്ടാകുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Nehru Trophy Boat Race | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്