നാടൻ ബോംബ് ആണ് ഉപയോഗിച്ചതെന്ന് കണ്ടെത്തി.

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതി സെൻട്രൽ ജയിലിൽ സ്ഫോടനം. ആർക്കും പരിക്കില്ല. നാടൻ ബോംബ് ആണ് ഉപയോഗിച്ചതെന്ന് കണ്ടെത്തി. ബോംബ് സ്ക്വാഡ് ജയിലിൽ പരിശോധന നടത്തി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. 

ജയിലിലെ 6, 7 ബാരക്കുകള്‍ക്ക് സമീപമാണ് സ്ഫോടകവസ്തു എറിഞ്ഞത്. എവിടെ നിന്നാണ് ബോംബ് ജയിലിനുള്ളിൽ എത്തിയതെന്നോ ആരാണ് എറിഞ്ഞതെന്നോ വ്യക്തമല്ല. കമ്മീഷണർ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്ലാസ്റ്റിക് ബോളിന്‍റെ വലിപ്പത്തിലുള്ള ബോംബാണ് പൊട്ടിയതെന്ന് കമ്മീഷണർ നവീൻചന്ദ്ര റെഡ്ഡി പറഞ്ഞു. 

800 കിമീ ആറുവരി അതിവേഗ പാത, ശക്തിപീഠ് എക്സ്പ്രസ് ഹൈവേക്കെതിരെ പ്രതിഷേധം, താൽകാലികമായി പണി നിർത്തി

YouTube video player