ജമ്മു: ജമ്മുകശ്മീരില്‍ ബസില്‍ നിന്നും സ്ഫോടക ശേഖരം പിടിച്ചെടുത്തു. 15 കിലോഗ്രാം ഭാരംവരുന്ന സ്ഫോടക വസ്തുക്കളാണ് കത്വ ജില്ലയിലെ ബില്ലാവര്‍ തെഹ്സില്‍ നിന്നും ജമ്മുവിലേക്ക് വരുകയായിരുന്ന ബസില്‍ നിന്നും പിടിച്ചെടുത്തത്.

ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കള്‍. സംഭവത്തില്‍ ഒരാള്‍ പിടിയിലായതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്യുന്നതായും പൊലീസ് വ്യക്തമാക്കി. ഈ വര്‍ഷം മേയ് മുതല്‍ മൂന്ന് സ്ഫോടനങ്ങളാണ് ജമ്മു ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായിട്ടുള്ളത്.  പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.