Asianet News MalayalamAsianet News Malayalam

ലഡാക്ക് അതിർത്തിയിൽ ഇന്ത്യൻ ആർമിയും ചൈനീസ് ആർമിയും നേർക്കുനേർ

സംഘർഷത്തിന് മുൻപ് തന്നെ ഇരു സേനാവിഭാഗങ്ങളിലെയും ഉന്നതർ തമ്മിൽ നടന്ന പ്രതിനിധി ചർച്ച ഫലം കണ്ടു

face off between soldiers of Indian Army and Chinese Army near the northern bank of the Pangong lake
Author
Pangong Lake, First Published Sep 12, 2019, 9:01 AM IST

ലഡാക്ക്: ഇന്ത്യൻ സൈന്യവും ചൈനീസ് ആർമിയും ലഡാക്കിലെ പോൻഗാംഗ് തടാകത്തിനടുത്ത് പരസ്‌പരം ഏറ്റുമുട്ടുന്ന നിലയിലേക്ക് എത്തിയതായി റിപ്പോർട്ട്.  ഇന്ത്യൻ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഇന്നലെയാണ് സംഭവം. പാൻഗോംഗ് തടാകത്തിന്റെ വടക്കൻ തീരത്തായിരുന്നു ഇത്. എന്നാൽ ഏറ്റുമുട്ടലിന് മുൻപ് തന്നെ ഇരു സേനാവിഭാഗങ്ങളിലെയും ഉന്നതർ തമ്മിൽ നടന്ന പ്രതിനിധി ചർച്ച ഫലം കണ്ടു. ഇതോടെ ഇരുവിഭാഗവും ഏറ്റുമുട്ടലിൽ നിന്നും പൂർണ്ണമായും പിന്മാറി.

"ഇന്ത്യൻ ആർമി: പാൻഗോംഗ് തടാകത്തിന്റെ വടക്കൻ തീരത്ത് ഇന്ത്യൻ ആർമിയും ചൈനീസ് ആർമിയും ഏറ്റുമുട്ടലോളം എത്തുകയുണ്ടായി. ഇരുവിഭാഗത്തിന്റെയും പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തിയതിന് ശേഷം ഇത് അവസാനിച്ചു. ഇരുവിഭാഗവും ഇന്നലെ നടന്ന പ്രതിനിധി ചർച്ചകൾക്ക് ശേഷം ഏറ്റുമുട്ടലിൽ നിന്ന് പിൻവാങ്ങി." 

Follow Us:
Download App:
  • android
  • ios