മുംബൈ: വാട്ടര്‍ ബില്‍ അടയ്ക്കാത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ വീട് കോര്‍പ്പറേഷന്റെ കുടിശ്ശിക പട്ടികയില്‍. 7 ലക്ഷം രൂപയാണ് ഫഡ്നവിസ് അടയ്ക്കാനുള്ളത്.

ഫഡ്‌നവിസിന്റെ ഔദ്യോഗിക വസതിയായ വര്‍ഷ എന്ന പേരിലുള്ള ബംഗ്ലാവിലെ വാട്ടര്‍ ബില്‍ 7,44,981 രൂപയാണ്. 2001 മുതലുള്ള വാട്ടര്‍ ബില്ലാണിത്. സാമൂഹികപ്രവര്‍ത്തകന്‍ ഷക്കീല്‍ അഹമ്മദ് ഷെയ്ഖ് സമര്‍പ്പിച്ച വിവരാവകാശ ഹര്‍ജിയിലാണ് വാട്ടര്‍ ബില്‍ കുടിശ്ശികയുടെ വിവരം വെളിപ്പെട്ടത്.

ഫഡ്‌നവിസിന് പുറമെ മഹാരാഷ്ട്രയിലെ മന്ത്രിമാരായ വിനോദ് താവ്‌ഡെ, പങ്കജ മുണ്ടെ, ഏക്‌നാത് ഷിന്‌ഡെ, രാംദാസ് കടം എന്നിവരുടെ പേരുകളും വാട്ടര്‍ ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ കുടിശ്ശിക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.