തഞ്ചാവൂർ സ്വദേശിനി എസ് ഋതുശ്രീ, തിരുപ്പൂർ സ്വദേശിനി വൈശ്യ എന്നീ വിദ്യാർഥിനികളാണ് ആത്മഹത്യ ചെയ്തത്.

ചെന്നൈ: നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് തമിഴ്നാട്ടിൽ രണ്ട് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു. തഞ്ചാവൂർ സ്വദേശിനി എസ് ഋതുശ്രീ, തിരുപ്പൂർ സ്വദേശിനി വൈശ്യ എന്നീ വിദ്യാർഥിനികളാണ് ആത്മഹത്യ ചെയ്തത്.

പന്ത്രണ്ടാംക്ലാസ് പരീക്ഷയിൽ അഞ്ഞൂറിൽ 490 മാർക്ക് ഋതുശ്രീ കരസ്ഥമാക്കിയിരുന്നു. ഒരു മാർക്കിനാണ് ഋതുശ്രീക്ക് നീറ്റ് യോഗ്യത നഷ്ടമായത്. തഞ്ചാവൂർ പട്ടുകോട്ടൈ സ്വദേശിനി വൈശ്യ തീകൊളുത്തിയാണ് ജീവനൊടുക്കിയത്. വൈശ്യ 12-ാം ക്ലാസ് പരീക്ഷയിൽ 90 ശതമാനം മാർക്ക് നേടിയിരുന്നു.

തമിഴ്നാട്ടിൽ നീറ്റ് പരീക്ഷയെഴുതിയതിൽ ഇത്തവണ 48.57% പേരാണ് വിജയിച്ചത്. രണ്ട് വർഷങ്ങൾക്ക് മുമ്പ് അനിത എന്ന വിദ്യാർത്ഥിയുടെ ആത്മഹത്യയെ തുടർന്ന് നീറ്റ് പരീക്ഷയ്ക്ക് എതിരെ വലിയ പ്രതിഷേധമാണ് തമിഴ്നാട്ടിൽ ഉണ്ടായത്.