ദില്ലി: പൗരത്വ ഭേദഗതി നിയമത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെ വ്യാജപ്രചാരണവും. ഐഎഎസ് ഉദ്യോഗസ്ഥയായ ടിന ദാബിയുടെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് പേജിലാണ് പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ച് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. 

പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ചു കൊണ്ട് ചൊവ്വാഴ്ചയാണ് ഹിന്ദിയിലുള്ള കുറിപ്പ് ടിന ദാബിയുടെ വ്യാജ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതികരിച്ചിട്ടില്ലെന്നും തന്‍റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് പേജിലൂടെയാണ് സന്ദേശം പ്രചരിക്കുന്നതെന്നും ടിന ദാബി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വ്യാജ പേജിനെക്കുറിച്ച് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും അവര്‍ പറഞ്ഞു.