പത്താംക്ലാസ് പരീക്ഷയില്‍ 95 ശതമാനം തനു നേടിയിരുന്നു. 

മീററ്റ്: പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉത്തര്‍പ്രദേശില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഭാഗപതിലെ കര്‍ഷകന്‍റെ മകള്‍. 97.8 ശതമാനം മാര്‍ക്ക് നേടി തനു തോമറാണ് ഒന്നാം സ്ഥാനം നേടിയത്. ഭാഗപതിലെ കരിമ്പിന്‍ കര്‍ഷകനായ ഹരേന്ദ്ര ടോമറിന്‍റെയും റൂമ ടോമറിന്‍റെയും മകളാണ് തനു. 

Add Asianetnews as a Preferred SourcegooglePreferred

ഇരുവര്‍ക്കും ഇത് മുഴുവന്‍ കുടുംബത്തിന്‍റെയും വിജയമാണ്. ഒന്നാം സ്ഥാനത്ത് മകളെത്തുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. പത്താം ക്ലാസ് വിദ്യാഭ്യാസമാണ് തനിക്കുള്ളത്. എന്നാല്‍ മക്കള്‍ നന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത് എല്ലായിപ്പോഴും സ്വപ്നം കണ്ടിരുന്നെന്നും ഹരേന്ദ്ര പറയുന്നു. പത്താംക്ലാസ് പരീക്ഷയില്‍ 95 ശതമാനം തനു നേടിയിരുന്നു.