വിഷം കഴിച്ച അമരീന്ദറിനെ ആദ്യം സോണിപത്തിലെ ഫിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ദില്ലി: ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തിനിടെ 40കാരനായ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഫത്തേഗഡ് സാഹിബ് സ്വദേശിയായ അമരീന്ദര്‍ സിംഗ് എന്ന യുവ കര്‍ഷകനാണ് സിംഘുവില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ കടുത്ത നടപടി കൈക്കൊള്ളുമെന്ന് ഇദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. തന്റെ മരണം കാരണം കര്‍ഷക സമരം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞതായി സമരക്കാര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിഷം കഴിച്ച അമരീന്ദറിനെ ആദ്യം സോണിപത്തിലെ ഫിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറി. ബന്ധുക്കളെ കണ്ടെത്താത്തനില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കര്‍ഷകര്‍ക്ക് കൈമാറും. സമരം തുടങ്ങിയ ശേഷം നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി സമരക്കാര്‍ പറഞ്ഞു.