Asianet News MalayalamAsianet News Malayalam

കർഷക സമരം; മഹാപഞ്ചായത്തുകൾക്ക് ബദൽ പ്രചാരണമൊരുക്കാൻ ബിജെപി

ഉത്തർപ്രദേശ് , രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽ ഗ്രാമങ്ങൾ തോറും നിയമത്തിന് അനൂകൂലമായി പ്രചാരണം സംഘടിപ്പിക്കാൻ പാർട്ടി നേതാക്കൾക്ക് നിർദ്ദേശം നൽകി.  

farmers protest bjp to launch alternative campaign for maha panchayats
Author
Delhi, First Published Feb 16, 2021, 10:20 PM IST

ദില്ലി: കർഷകസംഘടനകളുടെ മഹാ പഞ്ചായത്തുകൾക്ക് ബദൽ പ്രചാരണമൊരുക്കാൻ ബി ജെ പിയുടെ തീരുമാനം. കാർഷിക നിയമങ്ങൾക്ക് അനൂകൂലമായി  പ്രചാരണം ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.  

ഉത്തർപ്രദേശ് , രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽ ഗ്രാമങ്ങൾ തോറും നിയമത്തിന് അനൂകൂലമായി പ്രചാരണം സംഘടിപ്പിക്കാൻ പാർട്ടി നേതാക്കൾക്ക് നിർദ്ദേശം നൽകി.  എം എൽ എ , എം പി മാർക്ക് ഒപ്പം ബി ജെ പി അനൂകൂല ജാട്ട് നേതാക്കളും ദേശീയ ആസ്ഥാനത്ത് നടന്ന യോഗത്തിന് എത്തി. 
 

Follow Us:
Download App:
  • android
  • ios