ചർച്ച തുടരാമെന്നും കർഷകരുടെ പരാതികൾ പരിശോധിക്കാൻ ഉന്നതതല സമിതി രൂപീകരിക്കാമെന്നുമാണ് സർക്കാർ പ്രതികരണം
ദില്ലി: ദില്ലി അതിർത്തികളിലെ കർഷക സമരം തുടരുന്നു. ടാക്ടർ റാലിയുമായും സമരഭൂമികളിലെ സംഘർഷവുമായും ബന്ധപ്പെട്ട കേസുകളിൽ നിയമ നടപടിക്കായി കർഷക സംഘടനകൾ അഭിഭാഷകരെ നിയമിച്ചു. സമരസ്ഥലങ്ങളിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇന്‍റർനെറ്റും പുനഃസ്ഥാപിക്കണമെന്നും കൂടുതൽ കർഷകർ സമരഭൂമിലേക്ക് പ്രവേശിക്കുന്നത് തടയാൻ സ്ഥാപിച്ച തടസങ്ങൾ നീക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു.
ഗാസിപൂരിലെ പൊലീസ് വിന്യാസത്തിനും സിംഘു സംഘർഷത്തിനും ശേഷം സമരഭൂമികളിലേക്ക് എത്തുന്ന കർഷകരുടെ എണ്ണം വർധിക്കുകയാണ്. ചർച്ച തുടരാമെന്നും കർഷകരുടെ പരാതികൾ പരിശോധിക്കാൻ ഉന്നതതല സമിതി രൂപീകരിക്കാമെന്നുമാണ് സർക്കാർ പ്രതികരണം.
