നിയമങ്ങൾ പിൻവലിക്കുന്നത് സമ്മേളനത്തിൽ സമ്മർദ്ദം ചെലുത്താൻ പ്രതിപക്ഷ പാർട്ടികൾ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടും.  

ദില്ലി: കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന സമയം പാർലമെന്റിന് മുന്നിലേക്ക് വ്യാപിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച് യോഗത്തിൽ തീരു‍മാനം. ഈ മാസം 22 മുതൽ പാർലമെന്റിന് മുന്നിൽ സമരം നടത്താനാണ് കർഷക സംഘടനകളുടെ തീരുമാനം. പാർലമെന്റിന്റെ വർഷക്കാല സമ്മേളനം അവസാനിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം. 

പാർലമെനെറ് മുന്നിൽ സമരം നടത്തി കർഷകപ്രതിഷേധം കടുപ്പിക്കാനാണ് സംയുക്ത കിസാൻ മോർച്ച തീരുമാനം. വർഷകാല സമ്മേളനം ഈ മാസം 19 തുടങ്ങാനാനിരിക്കെയാണ് കർഷകരുടെ പ്രഖ്യാപനം. സിംഘുവിൽ ഇന്ന് കൂടിയ സംയുക്ത കിസാൻ മോർച്ച യോഗത്തിലാണ് തീരുമാനം എടുത്തത്.

പ്രതിഷേധത്തിന് മുന്നോടിയായി പാ‍ർലമെൻന്റിന് അകത്തും പുറത്തും കർഷകസമരത്തിന് പിന്തുണ ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾക്ക് കത്ത് നൽകും. കൂടാതെ നിയമങ്ങൾ പിൻവലിക്കുന്നത് സമ്മേളനത്തിൽ സമ്മർദ്ദം ചെലുത്താൻ പ്രതിപക്ഷ പാർട്ടികൾ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടും. ഇതിന് ശേഷം ഈ മാസം 22 മുതൽ പാർലമെന്റിന് മുന്നിൽ ക‌ർഷകർ പ്രതിഷേധം നടത്തുമെന്നാണ് പ്രഖ്യാപനം.

ദിവസേന അഞ്ച് കർഷക സംഘടനാ നേതാക്കൾ, ഇരൂനൂറ് കർഷകർ എന്ന നിലയാകും പ്രതിഷേധം. വർഷക്കാലസമ്മേളനം അവസാനിക്കുന്നത് വരെ ശക്തമായി സമരം തുടരാനാണ് തീരുമാനം. നിയമങ്ങൾ പിൻവലിക്കാതെ ഭേദഗതി സംബന്ധിച്ച് ചർച്ചയാകാമെന്ന നിലപാടിൽ കേന്ദ്രസ‍ർക്കാർ മുന്നോട്ട് പോകുന്നതിനിടെ കർഷകരുടെ പുതിയ സമ്മർദ്ദ തന്ത്രം. നേരത്തെ പാർലമെന്റിന് മുന്നിലേക്ക് പ്രഖ്യാപിച്ച മാർച്ച് കൊവിഡ് സാഹചര്യത്തിൽ സംഘടനകൾ മാറ്റിവച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona