Asianet News MalayalamAsianet News Malayalam

ഫറൂഖ് അബ്ദുള്ളയ്ക്ക് മോചനം; കരുതൽ തടങ്കൽ ഉത്തരവ് പിൻവലിച്ചു

ഏഴ് മാസവും എട്ട് ദിവസങ്ങളും നീണ്ട നിന്ന കരുതൽ തടങ്കലിന് ശേഷമാണ് മുൻ മുഖ്യമന്ത്രിക്ക് മോചനം ലഭിക്കുന്നത്.

Farooq Abdullah to be Released from Detention
Author
Jammu and Kashmir, First Published Mar 13, 2020, 1:48 PM IST

കശ്മീർ: ജമ്മുകശ്മീർ പുനസംഘടനയ്ക്ക് പിന്നാലെ കരുതൽ തടങ്കലിലാക്കപ്പെട്ട ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ മോചിപ്പിച്ചു. കരുതൽ തടങ്കൽ ഉത്തരവ് പിൻവലിച്ചതിന് പിന്നാലെയാണ് ഏഴ് മാസത്തിന് ശേഷം ഫറൂഖ് അബ്ദുള്ള മോചിപ്പിക്കപ്പെടുന്നത്.

ഏഴ് മാസവും എട്ട് ദിവസങ്ങളും നീണ്ട നിന്ന കരുതൽ തടങ്കലിന് ശേഷമാണ് മുൻ മുഖ്യമന്ത്രിക്ക് മോചനം ലഭിക്കുന്നത്. ജമ്മു കശ്മീരിലെ പ്രമുഖ രാഷ്ട്രീയ ശക്തിയാണ് നാഷണൽ കോൺഫറൻസിന്‍റെ തലമുതിർന്ന നേതാവാണ് ഫറൂഖ് അബ്ദുള്ള. 370ആം അനുച്ഛേദം റദ്ദാക്കപ്പെട്ടതിന് പിന്നാലെയാണ് 

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ  370ആം അനുച്ഛേദം റദ്ദാക്കപ്പെട്ടതിന് പിന്നാലെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയും ഫറൂഖ് അബ്ദുള്ളയുമടക്കം നിരവധി നേതാക്കന്മാരാണ് അറസ്റ്റിലും വീട്ടുതടങ്കലിലുമാക്കപ്പെട്ടത്. മെഹ്ബൂബ മുഫ്തിയുടെയും, ഒമർ അബ്ദുള്ളയുടെ മോചനം എന്നുണ്ടാകുമെന്ന് വ്യക്തമല്ല. 
Image

Follow Us:
Download App:
  • android
  • ios