ദില്ലി: ടോള്‍ പ്ലാസയില്‍ വാഹനം കടന്നുപോകാന്‍ ദേശീയ പാതാ അതോറിറ്റി ഏര്‍പ്പടുത്തിയ ഫാസ് ടാഗ് ഇനി സൗജന്യമായി കിട്ടുമെന്ന് ദേശീയപാതാ അതോറിറ്റി. ഫെബ്രുവരി 15 മുതല്‍ 20 വരെയാണ് ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. ഫാസ് ടാഗ് വിതരണം ചെയ്യുന്ന ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് വാഹനത്തിന്‍റെ ആര്‍സിയുമായി പോയാല്‍ ഫാസ്റ്റ് ടാഗ് സൗജന്യമായി കിട്ടുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ഫാസ് ടാഗിന് 100 രൂപയാണ്  ഫീസ് ഈടാക്കിയിരുന്നത്.