ഗംഗാസാഗർ തീർത്ഥാടന കേന്ദ്രത്തിന സമീപം കക്ദ്വീപ് മേഖലയിലാണ് തീർത്ഥാടകർ കുടുങ്ങിയത്.
കൊൽക്കത്ത: മൂടൽ മഞ്ഞ് പശ്ചിമ ബംഗാളിൽ 400 തീർത്ഥാടകർ സഞ്ചരിച്ച ബോട്ട് നദിയിൽ കുടുങ്ങി. 175 തീർത്ഥാടകരെ കോസ്റ്റ് ഗാർഡ് കരക്കെത്തിച്ചു. രക്ഷാ പ്രവർത്തനം തുടരുകയാണ്. ഗംഗാസാഗർ തീർത്ഥാടന കേന്ദ്രത്തിന സമീപം കക്ദ്വീപ് മേഖലയിലാണ് തീർത്ഥാടകർ കുടുങ്ങിയത്. മൂടൽ മഞ്ഞ് കാരണം കാഴ്ചാ പരിധി കുറഞ്ഞതാണ് ഫെറി ബോട്ട് നദിയിൽ കുടുങ്ങാൻ കാരണം.
മകര സംക്രാന്തി തീർത്ഥാടനത്തിനാണ് ഗംഗാസാഗറിലേക്ക് നിരവധി വിശ്വാസികളെത്തിയത്. ഹൽദിയ വ്യവസായ പോർട്ടിൽ നിന്നാണ് കോസ്റ്റ് ഗാർഡിന്റെ രക്ഷാ ബോട്ടുകളെത്തിയത്. പശ്ചിമ ബംഗാളിലെ ദക്ഷിണ ഭാഗത്താണ് പാർഗനാസ് ജില്ലയിലാണ് കക്ദ്വീപ്. ഗംഗ നദിയുടെ ഡെൽറ്റ മേഖലയാണ് ഈ ദ്വീപ്.
എല്ലാ വർഷവും മകര സംക്രാന്തിക്ക് ആയിരക്കണക്കിന് തീർത്ഥാടകരാണ് ഇവിടേക്ക് എത്തുന്നത്. കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടന മഹോത്സവമായാണ് ഇവിടെ മകര സംക്രാന്തി ആഘോഷിക്കുന്നത്.
