ദില്ലി: ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ചു. ഒരു മണിക്കൂര്‍ നേരത്തേക്കാണ് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചത്. ഇതോടെ ചില വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. 

പൊടിക്കാറ്റിനെ തുടര്‍ന്ന് ദില്ലിയിലെ അന്തരീക്ഷ താപനിലയില്‍ കുറവ് വന്നിട്ടുണ്ട്. 48 ഡിഗ്രി സെല്‍ഷ്യസായിരുന്നു തിങ്കളാഴ്ച ദില്ലിയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. എന്നാല്‍ പൊടിക്കാറ്റ് വന്നതോടെ താപനിലയില്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസ് കുറവ് വന്നു. ദില്ലി ഉള്‍പ്പെടെയുള്ള ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ ചെറിയ കാറ്റും മഴയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.