അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യൂ ഓഫ് യൂണിറ്റി ഓണ്‍ലൈനില്‍ 30,000 കോടിക്ക് വില്‍പനക്കിട്ട ആള്‍ക്കെതിരെ പൊലീസ് കേസ്. കൊവിഡ് 19നെ നേരിടാനുള്ള പണം കണ്ടെത്താന്‍ പരസ്യം ചെയ്യുന്നു എന്നായിരുന്നു സെക്കന്‍ഡ് ഹാന്‍ഡ് വില്‍പന പ്ലാറ്റ്‌ഫോമായ ഒഎല്‍എക്‌സില്‍ ഇയാള്‍ രേഖപ്പെടുത്തിയിരുന്നത്. 

എന്നാല്‍ പരസ്യം പ്രസിദ്ധീകരിച്ചയാളുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. 

Read more: 

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 17 മുതല്‍ സ്റ്റാച്യൂ ഓഫ് യൂണിറ്റി അടച്ചിട്ടിരിക്കുകയാണ്. 2989 കോടി രൂപയ്ക്കാണ് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നർമ്മദയുടെ തീരത്ത് പണിതുയർത്തിയത്. 2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ലോകത്തെ ഏറ്റവും ഉയരം(182 മീറ്റർ) കൂടിയ പ്രതിമയാണിത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക