ക്രൂ അംഗങ്ങളെയും യാത്രക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നും അധികൃതര്‍ അറിയിച്ചു. തീപിടുത്തത്തെ തുടര്‍ന്ന് 322 യാത്രക്കാരും 85 ക്രൂ അംഗങ്ങളും കടലില്‍ ഒറ്റപ്പെട്ടു. 

കൊച്ചി: ലക്ഷദ്വീപിലേക്കുള്ള (Lakshadweep) യാത്രാക്കപ്പലില്‍ തീപിടുത്തം(fire). കൊച്ചി-ലക്ഷദ്വീപ് സര്‍വീസ് നടത്തുന്ന എംവി കവരത്തി (MV kavaratti) എന്ന കപ്പലിലാണ് തീപിടുത്തമുണ്ടായത്. ക്രൂ അംഗങ്ങളെയും യാത്രക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നും അധികൃതര്‍ അറിയിച്ചു. തീപിടുത്തത്തെ തുടര്‍ന്ന് 322 യാത്രക്കാരും 85 ക്രൂ അംഗങ്ങളും കടലില്‍ ഒറ്റപ്പെട്ടു. കൊച്ചിയില്‍ നിന്ന് ആന്ത്രോത്തിലേക്ക് പുറപ്പെട്ട കപ്പലാണ് അപകടത്തിലായത്. ഇന്ന് രാവിലെ 11ന് ദ്വീപിലെത്തേണ്ടതായിരുന്നു കപ്പല്‍. കപ്പല്‍ തീരത്തെത്തിക്കാനും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനും എംവി കോറല്‍ എന്ന കപ്പലില്‍ ജീവനക്കാരെ അയച്ചെന്നും കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. കടലില്‍ കുടുങ്ങിയ എംവി കവരത്തിയെ സഹായിക്കാന്‍ ഐസിജി കപ്പല്‍ സമര്‍ഥിനെ അയച്ചെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.

ആന്തോത്തിന് സമീപത്ത് എത്താനായപ്പോഴാണ് എന്‍ജിനില്‍ തീപിടുത്തമുണ്ടായത്. തുടര്‍ന്ന് എന്‍ജിന്‍ പൂര്‍ണമായി നിലച്ചു. വിനോദ സഞ്ചാര മേഖലയെ ഊര്‍ജിതപ്പെടുത്താനാണ് ആധുനിക സൗകര്യങ്ങളോടെ എംവി കവരത്തി കപ്പല്‍ സര്‍വീസ് ആരംഭിച്ചത്. 120 മീറ്റര്‍ നീളമുള്ള കപ്പലില്‍ 700യാത്രക്കാരെയും 200 ടണ്‍ ചരക്കും വഹിക്കാനാകും.

Scroll to load tweet…