മുംബൈ: നവി മുംബൈയിലെ ഒഎന്‍ജിസി പ്ലാന്‍റിലുണ്ടായ തീപ്പിടുത്തത്തില്‍ മൂന്നുപേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. ഒരു കിലോമീറ്ററോളം ചുറ്റുപാടില്‍ പൊലീസ് സീല്‍ വെച്ചിരിക്കുകയാണ്. ഒഎന്‍ജിസി അഗ്നിശമനാവിഭാഗം തീയണച്ചുകൊണ്ടിരിക്കുകയാണെന്നും ഓയില്‍ ഉത്പാദനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും ഒഎന്‍ജിസി ട്വീറ്റ് ചെയ്തു.