Asianet News MalayalamAsianet News Malayalam

ദില്ലിയില്‍ സ്‌കൂളില്‍ തീപിടുത്തം; മൂന്ന്‌ മരണം

ഫരീദാബാദ്‌ ദുബുവാ കോളനിയിലുള്ള സ്‌കൂളില്‍ യൂണിഫോം തുണികള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിനാണ്‌ തീ പിടിച്ചത്‌.

Fire At School In Faridabad, 3 dead
Author
Faridabad, First Published Jun 8, 2019, 2:39 PM IST

ഫരീദാബാദ്‌: സ്‌കൂള്‍ കെട്ടിടത്തിലുണ്ടായ തീ പിടുത്തത്തില്‍ കുട്ടികളടക്കം മൂന്ന്‌ പേര്‍ മരിച്ചു. ദില്ലിയ്‌ക്കടുത്ത്‌ ഫരീദാബാദിലാണ്‌ സംഭവം.

ഫരീദാബാദ്‌ ദുബുവാ കോളനിയിലുള്ള സ്‌കൂളില്‍ യൂണിഫോം തുണികള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിനാണ്‌ തീ പിടിച്ചതെന്നാണ് ആദ്യം പുറത്തുവരുന്ന വിവരം. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. അഗ്നിശമന സേന സ്ഥലത്തെത്താന്‍ വൈകിയതാണ്‌ അപകടതീവ്രത കൂടാന്‍ കാരണമായത്‌.

സ്‌കൂളിലെ അധ്യാപികയും അവരുടെ രണ്ട്‌ കുട്ടികളുമാണ്‌ മരിച്ചത്‌. ഗുരുതരമായി പൊള്ളലേറ്റ മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ രണ്ട്‌ പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്‌.
 

Follow Us:
Download App:
  • android
  • ios