തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ദില്ലി: മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുത്ത ക്യാമ്പിന് സമീപം തീപിടുത്തം. ദില്ലിയിലെ ആര്‍ കെ പുരത്തെ ക്യാമ്പിന് അടുത്താണ് തീപിടുത്തമുണ്ടായത്.
തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കില്ല. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
തെരഞ്ഞെെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ്‍ബറേലിയില്‍ നിന്നുമാണ് സോണിയ ഗാന്ധി മത്സരിക്കുന്നത്. മെയ് ആറിന് അഞ്ചാം ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ്. അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ദിനേശ് പ്രതാപ് സിംഗാണ് സോണിയ ഗാന്ധിയുടെ എതിരാളി.
