തീ മറ്റ് കടകളിലേക്ക് പടരുകയായിരുന്നു. 30 ഓളം ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.

ദില്ലി: ദില്ലിയിലെ ചാന്ദ്നി ചൗക്കിലെ ബഗീരത് പാലസ് മാർക്കറ്റിലെ കടകളില്‍ തീപിടുത്തം. രാത്രി ഒന്‍പത് മണിയോടെയാണ് തീപിടുത്തമുണ്ടായത്. തീ മറ്റ് കടകളിലേക്ക് പടരുകയായിരുന്നു. 30 ഓളം ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീയണക്കാനായി 40 ഫയർ ടെൻഡറുകൾ സ്ഥലത്തുണ്ട്. തീ ഉടൻ നിയന്ത്രണവിധേയമാകുമെന്നാണ് പ്രതീക്ഷ. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിന്റെ ഒരു പ്രധാന ഭാഗം തകർന്നിട്ടുണ്ട്- ദില്ലി ഫയർ സർവീസ് ഡയറക്ടർ ഗാർഗിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മുൻ ആരോഗ്യമന്ത്രി ഡോ ഹർഷവർധൻ പറഞ്ഞു. ഫയർഫോഴ്‌സും പൊലീസും സ്ഥലത്തുണ്ട്. തീ ഇതുവരെ പൂർണമായി നിയന്ത്രണ വിധേയമായിട്ടില്ല. രണ്ട് നിലകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. 

Scroll to load tweet…