കൊളംബോ: പാരദ്വീപിലേക്കുള്ള യാത്രാമധ്യേ ശ്രീലങ്കയ്ക്കു സമീപം കടലില്‍വച്ചു തീപിടിച്ച എണ്ണക്കപ്പല്‍ എംടി ന്യൂ ഡയമണ്ടിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. 

ശ്രീലങ്കന്‍ തീരത്തുനിന്ന് കപ്പൽ 70 നോട്ടിക്കല്‍ മൈല്‍ അകലെക്ക് മാറ്റിയതായി ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. എണ്ണ ടാങ്കറിന് തീപിടിക്കാതെയിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ശ്രീലങ്കൻ നാവിക സേന അറിയിച്ചു.

കുവൈത്തില്‍നിന്ന് ഇന്ത്യയിലേക്ക് അസംസ്‌കൃത എണ്ണയുമായി വന്ന കപ്പലാണ് തീപിടിച്ചത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനു വേണ്ടിയാണ് കപ്പലില്‍ എണ്ണ കൊണ്ടുവന്നിരുന്നത്. ഇതിനിടെയാണ് കപ്പലിന് തീപിടിച്ചത്. കപ്പൽ ജീവനക്കാരായ 22 പേരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.