ദില്ലി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയ്ക്കു സമീപം  തീപിടുത്തമുണ്ടായി.  ഒമ്പത് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. സ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. 

ഏഴര മണിയോടെയാണ് പ്രധാനമന്ത്രിയുടെ വസതിയ്ക്കു സമീപം  തീ പിടുത്തമുണ്ടായതായി അഗ്നിശമന സേനയ്ക്ക് വിവരം ലഭിച്ചത്. ലോക് കല്ല്യാണ്‍ മാര്‍ഗിലെ എസ്പിജി റിസപ്ഷന്‍ ഏരിയയിലാണ് തീ പിടുത്തമുണ്ടായത്. ഉടന്‍ തന്നെ ഒമ്പത് യൂണിറ്റുകള്‍ അവിടേക്ക് പുറപ്പെടുകയായിരുന്നു. എട്ടു മണിക്ക് മുമ്പ് തന്നെ തീയണയ്ക്കാന്‍ കഴിഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നാണ്  തീ പിടുത്തമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.