സിസിടിവി പരിശോധിച്ചാണ് സംഭവത്തിന് പിന്നിൽ രാംരാജാണെന്ന് കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഇയാൾ പ്രദേശത്ത് നിന്ന് മുങ്ങി. സൊസൈറ്റിയുടെ സെക്യൂരിറ്റി ഓഫീസർ ഇയാളെ അനുനയിപ്പിച്ച് കൊണ്ടുവന്നു,
നോയിഡ: ഹൗസിംഗ് സൊസൈറ്റിയിലെ കാർ ക്ലീനർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് യുവാവ് പ്രതികാരമായി 14 കാറുകൾ ആസിഡ് ഒഴിച്ച് നശിപ്പിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കാർ ഉടമകളുടെ പരാതിയെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. 25കാരനായ രാംരാജ് എന്നയാളാണ് പ്രതിയെന്നും ഇയാൾ 2016 മുതൽ സൊസൈറ്റിയിൽ ജോലി ചെയ്യുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. സെക്ടർ 75 ലെ മാക്‌സ്ബ്ലിസ് വൈറ്റ് ഹൗസ് സൊസൈറ്റിയിൽ ബുധനാഴ്ചയാണ് സംഭവം.
രാംരാജ് സൊസൈറ്റിയിൽ കാർ ക്ലീനറായി ജോലി ചെയ്യുകയായിരുന്നു. എന്നാല്, ചില താമസക്കാർ ഇയാളുടെ ജോലിക്ക് ഗുണനിലവാരമില്ലെന്ന കാരണത്താൽ ഇയാളെ ഒഴിവാക്കാൻ തീരുമാനിച്ചു. തുടർന്നാണ് ഇയാളെ പിരിച്ചുവിടാൻ തീരുമാനിച്ചത്. എന്നാല്, ബുധനാഴ്ച സൊസൈറ്റിയിൽ എത്തിയ രാംരാജ് നിർത്തിയിട്ട 14 കാറുകൾ ആസിഡ് ഒഴിച്ച് നശിപ്പിച്ചെന്ന് സെക്ടർ 113 പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ജിതേന്ദ്ര സിംഗ് പറഞ്ഞു.
പൊലീസിനെ കണ്ട് പരുങ്ങി; 4 കിലോ കഞ്ചാവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ട് പേർ പിടിയിൽ
സിസിടിവി പരിശോധിച്ചാണ് സംഭവത്തിന് പിന്നിൽ രാംരാജാണെന്ന് കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഇയാൾ പ്രദേശത്ത് നിന്ന് മുങ്ങി. സൊസൈറ്റിയുടെ സെക്യൂരിറ്റി ഓഫീസർ ഇയാളെ അനുനയിപ്പിച്ച് കൊണ്ടുവന്നു, തുടർന്നാണ് അപ്പാർട്ട്മെന്റ് ഉടമകളുടെ അസോസിയേഷൻ പൊലീസിൽ പരാതി നൽകിയത്. ഇയാൾക്ക് ആരാണ് ആസിഡ് നൽകിയതെന്നതടക്കമുള്ള വിഷയങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്. ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ പറയുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചു.
