ശ്രീനഗര്‍: ജമ്മുകശ്മീരില്‍  ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഷോപിയാനിലാണ് ഏറ്റുമുട്ടലുണ്ടായത്. 

ഷോപിയാനിലെ ബോനാ ബന്‍സാറില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇരുകൂട്ടരും വെടിയുതിര്‍ക്കുകയായിരുന്നു. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.