ബെംഗളൂരു: കർണാടകത്തിൽ വ്യാപാര സ്ഥാപനങ്ങൾ 24 മണിക്കൂറും തുറക്കാൻ അനുമതി. ഇതുസംബന്ധിച്ച് ഉത്തരവ് ഇറങ്ങി. തൊഴിലാളികളെ ദിവസം 10 മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കരുത് , ആവശ്യമായ സൗകര്യങ്ങൾ അടക്കം ഒരുക്കണമെന്നും ഉത്തരവിൽ പറയുന്നു. വനിതകളെ രാത്രി എട്ട് മണിക്ക് ശേഷം ജോലി എടുപ്പിക്കരുതെന്നും ഉത്തരവിലുണ്ട്. കർണാടക ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്‍റ് ആക്ടാണ് ഭേദഗതി ചെയ്ത് ഉത്തരവിറക്കിയത്.