റെയില്‍വേയും സംസ്ഥാന സര്‍ക്കാറും സംയുക്തമായാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. സംസ്ഥാന സര്‍ക്കാറിന് 74 ശതമാനമാണ് പങ്കാളിത്തം. 2017ലാണ് നിര്‍മ്മാണം തുടങ്ങിയത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി ഉദ്ഘാടനം ചെയ്യുക. 

അഹമ്മദാബാദ്: ഗുജറാത്തിലെ ഗാന്ധിനഗറില്‍ ആധുനികവത്കരിച്ച റെയില്‍വേ സ്‌റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യും. റെയില്‍വേ സ്റ്റഷനുമുകളില്‍ പഞ്ചനക്ഷത്ര ഹോട്ടലടക്കമുള്ള ബൃഹത് പദ്ധതിയാണ് നാളെ ഉദ്ഘാടനം ചെയ്യുക. റെയില്‍വേ സ്റ്റേഷന് മുകളിലുള്ള രാജ്യത്തെ ആദ്യത്തെ ഹോട്ടലാണിത്. 790 കോടിയാണ് നിര്‍മ്മാണ ചെലവ്. സ്‌റ്റേഷനിലെ മൂന്ന് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് 22 മീറ്റര്‍ ഉയരത്തിലാണ് ഹോട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നത്. 318 മുറികളുള്ള ഹോട്ടല്‍ ലീലാ ഗ്രൂപ്പ് നടത്തും. വിമാനത്താവളങ്ങളുടെ തുല്യ നിലവാരത്തിലാണ് റെയില്‍വേ സ്റ്റേഷന്‍ പുതുക്കിയതെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സുനീത് ശര്‍മ പറഞ്ഞു. 

Scroll to load tweet…

റെയില്‍വേയും സംസ്ഥാന സര്‍ക്കാറും സംയുക്തമായാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. സംസ്ഥാന സര്‍ക്കാറിന് 74 ശതമാനമാണ് പങ്കാളിത്തം. 2017ലാണ് നിര്‍മ്മാണം തുടങ്ങിയത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി ഉദ്ഘാടനം ചെയ്യുക. സ്ഥലം എംപിയായ അമിത് ഷായും പങ്കെടുക്കും. മഹാത്മാ മന്ദിറിലെത്തുന്ന വിഐപികളെ ലക്ഷ്യമിട്ടാണ് ഹോട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് ടവറുകളും ഒമ്പത് നിലകളുമായി മൊത്തം 11 നിലകളിലാണ് കെട്ടിടം. 32 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച അടിപ്പാതയിലൂടെ ഹോട്ടലില്‍ നിന്ന് നേരിട്ട് സ്‌റ്റേഷനിലെത്താം. 243 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ ചെലവ് പ്രതീക്ഷിച്ചത്. പിന്നീട് മൂന്നിരട്ടിയായി ഉയര്‍ന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona