300 മീറ്റര്‍ അധികം താഴ്ചയുള്ള മലയിടുക്കിലേക്കാണ് വാഹനം മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു

ഷിംല: കാര്‍ മലയിടുക്കിലേക്ക് വീണ് അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ മരിച്ചു. ഹിമാചല്‍പ്രദേശിലെ മാണ്ടി ജില്ലയിലാണ് സംഭവം. ഭക്തിന്ദറില്‍ വച്ച് നടക്കുന്ന മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ തിരിച്ച ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 

Add Asianetnews as a Preferred SourcegooglePreferred

300 മീറ്റര്‍ അധികം താഴ്ചയുള്ള മലയിടുക്കിലേക്കാണ് വാഹനം മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് വിവരം. കാര്‍ ഡ്രൈവര്‍ ഗുരുതര പരിക്കുകളോടെ അബോധാവസ്ഥയില്‍ ചികിത്സയിലാണ്. അപകടകാരണത്തെക്കുറിച്ച് ഇനിയും വ്യക്തമായ സൂചനകളില്ല.