10 വയസ്സുകാരൻ അനുരാഗാണ് ആദ്യം ടാങ്കിൽ വീണത്. സോനു, റാം ഖിലാഡി, ഹരിമോഹൻ, അവിനാഷ് എന്നിവരാണ് മരിച്ച മറ്റ് നാല് പേർ...

ആഗ്ര: മൂന്ന് പ്രായപൂർത്തിയാകാത്ത സഹോദരങ്ങളും മറ്റ് രണ്ട് പേരും സെപ്റ്റിക് ടാങ്കിൽ മുങ്ങി മരിച്ചു. അഗ്രയിലെ ഫത്തേഹബാദിലാണ് അപകടം നടന്നത്. കളിക്കുന്നതിനിടെ 10 വയസ്സുകാരൻ സെപ്റ്റിക് ടാങ്കിലേക്ക് വീഴുകയും കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറ്റുള്ളവരും അപകടത്തിൽ പെടുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

10 വയസ്സുകാരൻ അനുരാഗാണ് ആദ്യം ടാങ്കിൽ വീണത്. സോനു, റാം ഖിലാഡി, ഹരിമോഹൻ, അവിനാഷ് എന്നിവരാണ് മരിച്ച മറ്റ് നാല് പേർ. ഹരിമോഹനും അവിനാഷും അനുരാഗും സഹോദരങ്ങളാണ്. ഇവരെ ടാങ്കിൽനിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

സംഭവത്തിൽ അപലപിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.