Asianet News MalayalamAsianet News Malayalam

നാസിക്കിലെ കറന്‍സി നോട്ട് അച്ചടിക്കുന്ന പ്രസില്‍ നിന്ന് അഞ്ച് ലക്ഷം രൂപ മോഷണം പോയി

2019ലാണ് സംഭവം. 500 രൂപയുടെ ആയിരം നോട്ടുകളാണ് കാണാതായത്. ജോലിക്കാര്‍, സ്റ്റാഫ്, സുരക്ഷ ഉദ്യോഗസ്ഥര്‍ എന്നിവരിലാരെങ്കിലുമാകാം പണം മോഷ്ടിച്ചതെന്നും പരാതിയില്‍ പറയുന്നു.
 

Five lakh Rupees stolen from Nashik Currency press
Author
Nashik, First Published Jul 14, 2021, 5:04 PM IST

നാസിക്: രാജ്യത്തെ പ്രധാന കറന്‍സി നോട്ട് അച്ചടി കേന്ദ്രമായ നാസിക്കിലെ പ്രസില്‍ നിന്ന് അഞ്ച് ലക്ഷം രൂപ മോഷണം പോയതായി പരാതി. ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ കീഴിലുള്ള പ്രസ് പൊലീസില്‍ പരാതി നല്‍കി. 2019ലാണ് സംഭവം. 500 രൂപയുടെ ആയിരം നോട്ടുകളാണ് കാണാതായത്. ജോലിക്കാര്‍, സ്റ്റാഫ്, സുരക്ഷ ഉദ്യോഗസ്ഥര്‍ എന്നിവരിലാരെങ്കിലുമാകാം പണം മോഷ്ടിച്ചതെന്നും പരാതിയില്‍ പറയുന്നു. കേസ് ഗൗരവമായി അന്വേഷിക്കാന്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന് നിര്‍ദേശം നല്‍കിയെന്ന് നാസിക് സിറ്റി പൊലീസ് കമ്മീഷണര്‍ ദീപക് പാണ്ഡെ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

പരാതിയെ തുടര്‍ന്ന് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതുവരെ പുറത്തുനിന്നൊരാള്‍ക്കും നോട്ട് അച്ചടിക്കുന്ന ശാലയിലേക്ക് പ്രവേശനമില്ല. പാക്കിങ് സെക്ഷനിലെ ഉദ്യോഗസ്ഥരിലൊരാളാണ് പണം മോഷ്ടിച്ചതെന്ന് സംശയിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. റിസര്‍വ് ബാങ്കാണ് നോട്ട് അച്ചടിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios