Asianet News MalayalamAsianet News Malayalam

ഓട വൃത്തിയാക്കുന്നതിനിടെ യുപിയില്‍ അഞ്ച് പേര്‍ മരിച്ചു

സര്‍ക്കാര്‍ ഏജന്‍സിയുടെ കീഴിലുള്ള ഓട വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ആദിത്യനാഥ് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

five men Died While Cleaning A Sewer
Author
Ghaziabad, First Published Aug 23, 2019, 9:18 AM IST

ഘാസിയാബാദ്: ഓട വൃത്തിയാക്കുന്നതിനിടെ ഉത്തര്‍പ്രദേശില്‍ അഞ്ച് പേര്‍ മരിച്ചു. യുപിയിലെ ഘാസിയാബാദിലാണ് അതിദാരുണമായ അപകടം നടന്നത്. ഓട വൃത്തിയാക്കുന്ന ജോലി ഒട്ടും സുരക്ഷിതമല്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് അഞ്ച് പേരുടെ മരണം. 

സര്‍ക്കാര്‍ ഏജന്‍സിയുടെ കീഴിലുള്ള ഓട വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ആദിത്യനാഥ് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടു. ആദ്യം ഒരാള്‍ മാത്രമാണ് ഓടയില്‍ ഇറങ്ങിയത്.  അയാള്‍ തിരിച്ചുവരാത്തതിനാല്‍ മറ്റുള്ളവരും ഓടയിലേക്കിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മൃതദേഹം പുറത്തെടുത്ത് മോര്‍ച്ചറിയിലേക്ക് മാറ്റി. 

ഓട വൃത്തിയാക്കുന്നതിനിടെ ആളുകള്‍ മരിക്കുന്നത് ഉത്തര്‍പ്രദേശില്‍ ഈവര്‍ഷം ഇതാദ്യത്തെ സംഭവമല്ല. പ്രധാനമന്ത്രി നരേന്ജ്രമോദിയുടെ മണ്ഡലമായ  വാരണസിയില്‍ മാര്‍ച്ചില്‍ രണ്ട് പാര്‍ടൈം മുന്‍സിപ്പല്‍ ജീവനക്കാര്‍ മരിച്ചിരുന്നു. യാതൊരു സുരക്ഷാക്രമീകരണങ്ങളും ഇല്ലാതെയായിരുന്നു സ്വകാര്യ സ്ഥാപനം അന്ന് ജോലിക്കാരെ ആള്‍ത്തുളയില്‍ ഇറക്കിയത്. 

രാജ്യത്ത് കഴിഞ്ഞ 25 വര്‍ഷത്തിനിടെ 819 പേരാണ് മരിച്ചത്. വര്‍ഷത്തില്‍ 30 പേരാണ് മരിക്കുന്നത്. ഈ കാലയലളവില്‍ ഉത്തര്‍പ്രദേശില്‍  മാത്രം 78 പേരാണ് മരിച്ചത്. 

Follow Us:
Download App:
  • android
  • ios