തിരുപ്പൂർ: തമിഴ്നാട്ടിലുണ്ടായ  വാഹനാപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു. സേലം വിനായക മിഷൻ പാരമെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. 

വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ ലോറിയിടിച്ചാണ് അപകടമുണ്ടായത്. കോളേജിൽ നിന്നും ഊട്ടിയിലേക്ക് പോകുകകയായിരുന്നു വിദ്യാർത്ഥികൾ. അപകടത്തിൽ മൂന്ന് പേർക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

പാരാമെഡിക്കൽ വിദ്യാർത്ഥികളായ രാജേഷ് (21), ഇളവരശൻ (21), വെങ്കിടാചലം (21) , വസന്ത് (21), എന്നീ വിദ്യാർഥികളും കാർ ഡ്രൈവറായ മണികണ്ഠനുമാണ് മരിച്ചത്. സംഘത്തിലുണ്ടായിരുന്ന സന്തോഷ് (22), കാർത്തിക് (21), ജയസൂര്യ (21) എന്നിവർക്കാണ് പരിക്കേറ്റത്. 

കഴിഞ്ഞ മാസം അവിനാശിയിലെ കോയമ്പത്തൂർ- ബെംഗളൂരു ദേശീയപാതയിൽ വച്ച് കെഎസ്ആർടിസിയുടെ വോൾവോ ബസിലേക്ക് കണ്ടെയ്നർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ 20 യാത്രക്കാർ മരണപ്പെട്ടിരുന്നു.