രാജസ്ഥാനിൽ കുഴൽ കിണറിൽ വീണ അഞ്ചു വയസ്സുകാരനെ രക്ഷപ്പെടുത്തി. ഝലാവറിലാണ് സംഭവം. 

ഭോപ്പാൽ: രാജസ്ഥാനിൽ കുഴൽ കിണറിൽ വീണ അഞ്ചു വയസ്സുകാരനെ രക്ഷപ്പെടുത്തി. ഝലാവറിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് കുഴൽ കിണറിൽ വീണ കുട്ടിയെ എൻഡിആർഎഫ് എസ് ഡി ആർ എഫ് സംഘങ്ങൾ ചേർന്നാണ് രക്ഷപ്പെടുത്തിയത്. കളിക്കുന്നതിനിടെയാണ് കുട്ടി കൃഷി സ്ഥലത്തെ കുഴൽ കിണറിൽ വീണത്. രണ്ടുദിവസം മുൻപ് കുഴിച്ച കുഴൽക്കിണർ വെള്ളം കാണാത്തതിനെ തുടർന്ന് മൂടാൻ തുടങ്ങിയിരുന്നു. കുഴൽ കിണറിന്റെ പകുതിയോളം ഭാഗം മൂടിയത് കുട്ടി കൂടുതൽ ആഴത്തിലേക്ക് താഴ്ന്നു പോകാതെ രക്ഷിച്ചു. 12 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് കുട്ടിയെ പുറത്തെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. 

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates