പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു

മുംബൈ : ബാഗിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ ഭീഷണി മുഴക്കിയതോടെ മുംബൈയിൽ വിമാനം അടിയന്തരമായി ഇറക്കി. അകാസ എയറിന്റെ പൂനെയിൽ നിന്ന് ദില്ലിയിലേക്കുള്ള വിമാനമാണ് പുലർച്ചെ അടിയന്തര ലാൻഡിങ് നടത്തിയത്. ബോംബ് സ്വാഡ് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred