Asianet News MalayalamAsianet News Malayalam

RSS Chief Mohan Bhagwat : 40000 വര്‍ഷമായി ഇന്ത്യക്കാരുടെ എല്ലാം ഡിഎന്‍എ ഒന്നുതന്നെ: മോഹന്‍ ഭാഗവത്

''40,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഡിഎന്‍എ ഇന്നത്തെ ആളുകളുടേതിന് സമാനമാണ്. നമ്മുടെ എല്ലാവരുടെയും പൂര്‍വികര്‍ ഒന്നാണ്. ആ പൂര്‍വികര്‍ കാരണം നമ്മുടെ നാട് അഭിവൃദ്ധിപ്പെട്ടു, നമ്മുടെ സംസ്‌കാരം തുടര്‍ന്നു''- അദ്ദേഹം പറഞ്ഞു.

For 40,000 Years DNA Of All People In India Same: RSS Chief Mohan Bhagwat
Author
New Delhi, First Published Dec 19, 2021, 4:56 PM IST

ദില്ലി: കഴിഞ്ഞ 40000 വര്‍ഷമായി എല്ലാ ഇന്ത്യക്കാരുടെയും ഡിഎന്‍എ (DNA) ഒന്നുതന്നെയാണെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് (RSS Chief Mohan Bhagwat). ധരംശാലയില്‍ മുന്‍ സൈനികരുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''40,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഡിഎന്‍എ ഇന്നത്തെ ആളുകളുടേതിന് സമാനമാണ്. നമ്മുടെ എല്ലാവരുടെയും പൂര്‍വികര്‍ ഒന്നാണ്. ആ പൂര്‍വികര്‍ കാരണം നമ്മുടെ നാട് അഭിവൃദ്ധിപ്പെട്ടു, നമ്മുടെ സംസ്‌കാരം തുടര്‍ന്നു''- അദ്ദേഹം പറഞ്ഞു. ബിജെപി (BJP) നയിക്കുന്ന കേന്ദ്രസര്‍ക്കാറില്‍ സംഘിന് യാതൊരു നിയന്ത്രണവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാറിന് വേറെ സംവിധാനവും വേറെ നയവും വ്യത്യസ്ത പ്രവര്‍ത്തന ശൈലിയുമാണ്. സംഘവുമായി ബന്ധമുള്ളവര്‍ സര്‍ക്കാറിലുണ്ട്. അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും. അത്തരമൊരു ബന്ധം മാത്രമേ ആര്‍എസ് എസും സര്‍ക്കാറും തമ്മിലുള്ളൂ. മാധ്യമങ്ങള്‍ പറയുന്നത് പോലെ ഡയറക്ട് റിമോര്‍ട്ട് കണ്‍ട്രോള്‍ എന്ന ബന്ധമോ നിയന്ത്രമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണത്തില്‍ അദ്ദേഹം അനുശോചിച്ചു. സര്‍ക്കാറുകള്‍ ഞങ്ങള്‍ക്ക് എതിരായിരുന്നു. 

96 വര്‍ഷമായി ആര്‍എസ്എസ് എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്തുകൊണ്ട് പ്രവര്‍ത്തിക്കുന്നു. സമൂഹത്തില്‍ ആവശ്യമുള്ളിടത്തെല്ലാം സ്വയം സേവകരെ ലഭ്യമാണ്. സ്വയംസേവകരുടെ പ്രവര്‍ത്തനങ്ങള്‍ എന്നാല്‍ പാര്‍ലമെന്റിലെ ഭരണം മാത്രമല്ല. സമൂഹത്തിലെ ആളുകളെ ഒപ്പംനിര്‍ത്തി പ്രവര്‍ത്തിക്കാന്‍ അവര്‍ സ്വതന്ത്രരും സ്വയം തീരുമാനമെടുക്കാന്‍ ശേഷിയുള്ളവരുമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. പ്രശസ്തിക്കോ സാമ്പത്തിക നേട്ടത്തിനോ വേണ്ടി സംഘ് പ്രവര്‍ത്തകര്‍ ശ്രമിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios