ദില്ലി:  കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ  കാര്‍ഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്ന നരേന്ദ്രമോദി സർക്കാരിനെതിരെ  രൂക്ഷ വിമര്‍ശനവുമായി​ കോൺ​ഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ഭിന്നാ​ഭിപ്രായം പങ്കുവെക്കുന്ന വിദ്യാർഥികൾ ദേശവിരുദ്ധരും പ്രതിഷേധിക്കുന്ന കർഷകർ ഖലിസ്ഥാനികളാണെന്നും രാഹുൽ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

കരുതലുള്ള ജനങ്ങള്‍ മോദി സര്‍ക്കാരിന് അർബൻ നക്​സലുകളാണ്, കുടിയേറ്റ തൊഴിലാളികൾ കൊവിഡ്​ പരത്തുന്നവരും,  ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടവര്‍ ആരുമല്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍  കു​ത്തക മുതലാളിമാരാണ്​ കേന്ദ്രസർക്കാറിന്‍റെ ഉറ്റ സുഹൃത്തുക്കളെന്നും രാഹുൽ ഗാന്ധി  പരിഹസിച്ചു.