വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അമേരിക്കയിലേക്ക് പോകും. നാളെ അമേരിക്കയിൽ എത്തുന്ന മിസ്രി യുഎസ് നേതാക്കളെ കണ്ട് ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള സാഹചര്യം വിശദീകരിക്കും.
ദില്ലി: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അമേരിക്കയിലേക്ക് പോകും. നാളെ അമേരിക്കയിൽ എത്തുന്ന മിസ്രി യുഎസ് നേതാക്കളെ കണ്ട് ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള സാഹചര്യം വിശദീകരിക്കും. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തിന് ശേഷം ഇന്ത്യ അമേരിക്ക ബന്ധത്തിൽ കാണുന്ന ആശയക്കുഴപ്പം പരിഹരിക്കാൻ വിദേശകാര്യ സെക്രട്ടറി ശ്രമിക്കും. ഡെപ്യൂട്ടി ദേശീയ സുരക്ഷ ഉപദേഷ്ടാവ് പവൻ കപൂറും വിക്രം മിസ്രിക്കൊപ്പം ഉണ്ടാകും. അതെസമയം ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യൻ സന്ദർശനം റദ്ദാക്കി. സുഖമില്ലാത്തതിനാലാണ് സന്ദർശനം റദ്ദാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.



