രജിസ്റ്റര്‍ ചെയ്യാന്‍ തിരിച്ചറിയല്‍ രേഖയായി പാസ്പോര്‍ട്ട് നല്‍കിയാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആരോഗ്യമന്ത്രാലയത്തിന്‍റേതാണ് തീരുമാനം.

ദില്ലി: ഇന്ത്യയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കൊവിഡ് വാക്സീന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. രജിസ്റ്റര്‍ ചെയ്യാന്‍ തിരിച്ചറിയല്‍ രേഖയായി പാസ്പോര്‍ട്ട് നല്‍കിയാല്‍ മതിയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആരോഗ്യമന്ത്രാലയത്തിന്‍റേതാണ് തീരുമാനം. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യയിൽ താമസിക്കുന്ന ധാരാളം വിദേശികൾക്ക് കൊവിഡ് വാക്സീന്‍ നൽകേണ്ടത് പ്രധാനമാണെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona