ബെംഗളൂരു: കന്നഡ ബിഗ് ബോസ് റിയാലിറ്റി ഷോ താരവും പ്രമുഖ എൽജിബിടി ആക്ടിവിസ്റ്റുമായ ആദം പാഷയെ ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തു. കേസ് അന്വേഷിക്കുന്ന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് ആദം പാഷയെ അറസ്റ്റ് ചെയ്തത്. 

അറിയപ്പെടുന്ന ‍ഡാൻസ‍ർ കൂടിയായ ആദം പാഷ മയക്കുമരുന്ന് കേസിലെ ഒന്നാം പ്രതിയും നടിയുമായ അനിഖയിൽ നിന്നും ലഹരി വസ്തുകൾ വാങ്ങി ഉപയോ​ഗിച്ചുവെന്നാണ് എൻസിബിയുടെ കണ്ടെത്തൽ. ആദം പാഷയെ കേസിൽ അറസ്റ്റ് ചെയ്തേക്കുമെന്ന് നേരത്തെ മുതൽ വാർത്തകൾ വന്നിരുന്നുവെങ്കിലും അനിഖയെ അറിയാം എന്നാല്ലാതെ അവരുമായി മറ്റു ബന്ധമില്ലെന്നാണ് ആദം പാഷ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. 

കേന്ദ്ര ഏജൻസി രജിസ്റ്റ‍ർ ചെയ്ത കേസിലെ അഞ്ചാമത്തെ അറസ്റ്റാണിത്.  ഈ കേസിൽ രണ്ടാം പ്രതിയാണ് ബിനീഷ് കോടിയേരിയുടെ ബിസിനസ് പങ്കാളിയായിരുന്ന മുഹമ്മദ് അനൂപ്.